കുമ്പസാരവിവാദം: പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കെസിബിസികുമ്പസാരം നിരോധിക്കണമെന്ന വനിത കമ്മീഷന്‍ ശിപാര്‍ശക്കെതിരെ കെസിബിസി. കമ്മീഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കമ്മീഷനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും കെസിബിസി അധ്യക്ഷന്‍ ഡോ. സൂസെപാക്യം പറഞ്ഞു.
കുമ്പസാരം വിശ്വാസത്തിന്റെ അഭിവാജ്യഘടകമാണ്. ക്രിസ്തീയ സഭയെ വനിത കമ്മീഷന്‍ അവഹേളിച്ചു. വേണ്ടത്ര അന്വേഷണമില്ലാതെയാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. ക്രിസ്തീയ വിശ്വാസത്തെ സംശയത്തിന്റെ നിഴലിലാക്കിയതായും ഡോ. സൂസെപാക്യം പറഞ്ഞു.

RELATED STORIES

Share it
Top