കുമ്പസാരം: വനിതാ കമ്മീഷന്‍ നിലപാട് മതവിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.  ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ മാറ്റംവരുത്തണമെങ്കില്‍ അതത് മതവിഭാഗമാണ് ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടത്. ഭരണഘടനാപദവിയുള്ള കമ്മീഷന്‍ ഇത്തരത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലപാട് സ്വീകരിക്കരുത്.
വനിതാ കമ്മീഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ റിപോര്‍ട്ടിലാണ് ഇത്തരത്തിലൊരു ശുപാര്‍ശയുള്ളത്. ഈ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top