കുമ്പളയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു: പരിഹാരം വേണമെന്ന്

കുമ്പള: മാസങ്ങളോളമായി കുമ്പള-ആരിക്കാടി ദേശീയ പാതയില്‍ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ദേശീയ വേദി കുമ്പള യുനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കുമ്പള പാലത്തിലാണ് കൂടുതല്‍ സമയം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇടുങ്ങിയ പാലത്തില്‍ മണിക്കൂറുകളോളമാണ് വാഹന ഗതാഗതത്തില്‍ തടസ്സം നേരിടുന്നത്. കുമ്പള-മംഗളൂരു കെഎസ്ആര്‍ടിസി ബസുകള്‍ ഇത് കാരണം മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ടും മൂന്നും ബസുകള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നതിനാല്‍ ക്രമം തെറ്റിയുള്ള ഓട്ടം കാരണം പ്രസ്തുത റൂട്ടില്‍ യാത്രദുരിതവും നേരിടുകയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. തോമസ് പി ജോസഫ്, അഹമ്മദലി കുമ്പള, ഇഖ്ബാല്‍ റഹ്്മാനിയ, മുഹമ്മദ് മൊഗ്രാല്‍, എം എ മൂസ, ബഷിര്‍ പാരഡിസ്, അഷ്‌റഫ് ബദ്‌രിയ്യനഗര്‍, റസാഖ് ആരിക്കാടി, മഷൂദ്, അഷ്‌റഫ് സ്‌കെയ്‌ലര്‍, ലത്തീഫ് ബന്തിയോട്, സാജിദ് ബത്തേരി, അബ്ദുല്ല കോട്ട, നിസാം ആരിക്കാടി, ഹക്കീം കുമ്പള സംസാരിച്ചു.

RELATED STORIES

Share it
Top