കുമ്പളയിലും പരപ്പയിലും അസി. രജിസ്ട്രാര്‍ ഓഫിസുകള്‍

കാസര്‍കോട്്: സഹകരണ വകുപ്പിനു കീഴില്‍ ജില്ലയിലെ പുതിയ രണ്ട് താലൂക്കുകളിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫിസുകള്‍ ഈ മാസം തുറക്കും. മഞ്ചേശ്വരം താലൂക്കിലെ ഓഫിസ് കുമ്പളയിലാണ് തുറക്കുന്നത്. 16ന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും.
നാലു സഹകരണ ബാങ്കുകളും ഒരു കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ 69 സംഘങ്ങളാണ് പുതിയ മഞ്ചേശ്വരം സര്‍ക്കിള്‍ ഓഫിസിനു കീഴിലുണ്ടാകുക.
വെള്ളരിക്കുണ്ട് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫിസ് പരപ്പയില്‍ 13ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഒമ്പത് സഹകരണ ബാങ്കുകളും ഒരു പ്രാഥമാക കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ 58 സംഘങ്ങളാണ് പുതിയ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഓഫിസിനു കീഴിലുണ്ടാകുക. രണ്ടു പുതിയ ഓഫിസുകളിലേക്കും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെയും ഓഫിസ് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചു.
കൂടാതെ ക്ലര്‍ക്ക്. പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളും സര്‍ക്കാര്‍ അനുവദിച്ചു. നിലവിലെ കാസര്‍കോട്്, ഹൊസ്ദുര്‍ഗ് ഓഫിസുകളില്‍ നിന്ന് ഈ ഓഫിസുകളിലേക്ക് ഓരോ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിച്ചു.
നിലവിലെ ഓഡിറ്റ് വിഭാഗം പഴയ പോലെ കാസര്‍കോട്, ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് ഡയറക്ടറിന് (ഓഡിറ്റ്) കീഴില്‍ തുടരും.

RELATED STORIES

Share it
Top