കുമാരസ്വാമി ദുരന്തനായകന്‍: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ പരിഹസിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യക്ക് ആവശ്യം നരേന്ദ്രമോദിയെപ്പോലെയുള്ള നേതാവിനെയാണ് അല്ലാതെ കുമാരസ്വാമിയെപ്പോലെയുള്ള ദുരന്തനായകനെ അല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നിലനില്‍പ്പിനുള്ള രാഷ്ട്രീയം മാത്രമാണെന്നു ജെയ്റ്റ്‌ലി ആരോപിച്ചു.
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനെ പരമശിവന്‍ കാളകൂടവിഷം സേവിച്ചതുപോലെയാണ് എന്ന കുമാരസ്വാമിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

RELATED STORIES

Share it
Top