കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദവി വാഗ്ദാനം; കോണ്‍ഗ്രസ്സിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ബിജെപി

ബംഗളൂരു: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒറ്റയ്ക്കു ഭരണം പിടിക്കുമെന്ന് തോന്നിയ ബിജെപിക്ക് പൊടുന്നനെയുണ്ടായ തിരിച്ചടി ആഘാതമായി. ഒരു ഘട്ടത്തില്‍ തനിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ലീഡ് നിലയില്‍ ബിജെപി എത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ഫലങ്ങള്‍ വന്നുതുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
അപ്രതീക്ഷിത നീക്കത്തില്‍, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ സത്യപ്രതിജ്ഞാ തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിച്ച ബി എസ് യെദ്യൂരപ്പയുടെ രോഷം അണപൊട്ടി. ബിജെപി ആസ്ഥാനത്തെ ആഹ്ലാദ പരിപാടികളും ഉപേക്ഷിച്ചു.
ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും ഫോണില്‍ സംസാരിച്ചതോടെയാണ് സഖ്യസാധ്യത ഉരുത്തിരിഞ്ഞത്. എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതു കൂടാതെ മറ്റു മന്ത്രിമാരെയും ജെഡിഎസിനു തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. ഇക്കാര്യം ജെഡിഎസ് സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സിന്റെ ചടുലനീക്കത്തില്‍ അമ്പരന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉച്ചയ്ക്കുശേഷം നടത്താനിരുന്ന വാര്‍ത്താസമ്മേളനവും മാറ്റിവച്ചു.
സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സോണിയാഗാന്ധി ദേവഗൗഡയെ വിളിച്ചത്. ലീഡ് നില ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യെദ്യൂരപ്പ കേന്ദ്രനേതാക്കളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ബിജെപി പതിവായി കളിക്കുന്ന തന്ത്രം കോണ്‍ഗ്രസ് തിരിച്ചു പയറ്റിയത്. കുമാരസ്വാമിക്ക്  മുഖ്യമന്ത്രിപദവി  വാഗ്ദാനം കോണ്‍ഗ്രസ്സിന്റെ അപ്രതീക്ഷിത
നീക്കത്തില്‍ ഞെട്ടി ബിജെപിബംഗളൂരു: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒറ്റയ്ക്കു ഭരണം പിടിക്കുമെന്ന് തോന്നിയ ബിജെപിക്ക് പൊടുന്നനെയുണ്ടായ തിരിച്ചടി ആഘാതമായി. ഒരു ഘട്ടത്തില്‍ തനിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ലീഡ് നിലയില്‍ ബിജെപി എത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ഫലങ്ങള്‍ വന്നുതുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
അപ്രതീക്ഷിത നീക്കത്തില്‍, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ സത്യപ്രതിജ്ഞാ തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിച്ച ബി എസ് യെദ്യൂരപ്പയുടെ രോഷം അണപൊട്ടി. ബിജെപി ആസ്ഥാനത്തെ ആഹ്ലാദ പരിപാടികളും ഉപേക്ഷിച്ചു.
ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും ഫോണില്‍ സംസാരിച്ചതോടെയാണ് സഖ്യസാധ്യത ഉരുത്തിരിഞ്ഞത്. എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതു കൂടാതെ മറ്റു മന്ത്രിമാരെയും ജെഡിഎസിനു തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. ഇക്കാര്യം ജെഡിഎസ് സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സിന്റെ ചടുലനീക്കത്തില്‍ അമ്പരന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉച്ചയ്ക്കുശേഷം നടത്താനിരുന്ന വാര്‍ത്താസമ്മേളനവും മാറ്റിവച്ചു.
സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സോണിയാഗാന്ധി ദേവഗൗഡയെ വിളിച്ചത്. ലീഡ് നില ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യെദ്യൂരപ്പ കേന്ദ്രനേതാക്കളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ബിജെപി പതിവായി കളിക്കുന്ന തന്ത്രം കോണ്‍ഗ്രസ് തിരിച്ചു പയറ്റിയത്.

RELATED STORIES

Share it
Top