കുമളി ആശുപത്രിയോട് അവഗണന; പ്രതിഷേധം ശക്തം

കുമളി: കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധം ശക്തം. പിഎച്ച്എസിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട് കുമളിയില്‍ ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി.കുമളി പഞ്ചായത്തില്‍ അന്‍പതിനായിരത്തിനും മുകളിലാണ് ജനസംഖ്യ. ശരാശരി 500നും 750 നും മുകളില്‍ രോഗികളാണ് പ്രതിദിനം കുമളി പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഒരു ദിവസം ഇത്രയധികം അധികം ആളുകളെ പരിശോധിക്കാനുള്ള സംവിധാനങ്ങളോ  ഡോക്ടര്‍മാറോ ജീവനക്കാരോ ഈ ആശുപത്രിയില്‍ ഇല്ല.
ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ഇവിടെ ചികിത്സ തേടിയെത്തുന്നതില്‍ അധികം പേരും. മാത്രമല്ല മരുന്നിനും ചികിത്സയ്ക്കും മറ്റുമായി വളരെയധികം പണം ചിലവാക്കേണ്ടതായും വരുന്നുണ്ട്. അതേസമയം പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പ്രതിദിനം 400ല്‍ താഴെ രോഗികള്‍ മാത്രമേ ചികിത്സ തേടുയെത്തുന്നുള്ളൂ. ഇതേസമയം കുമളിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്തിടെ നിര്‍ത്തിയിരുന്നു.
ഇതോടെ ആളുകള്‍ക്ക് ചെറിയ അസുഖം വന്നാല്‍ പോലും ചികിത്സ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്.തേക്കടി ബോട്ട് ദുരന്തവും, പുല്ലുമേട് ദുരന്തവും ഉണ്ടായ കാലഘട്ടങ്ങളിലെ ഏക ആശ്രയം ഈ ആതുരാലയമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് ഇവിടെയാണ്. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ട് ജനങ്ങള്‍ സംഘടിക്കുന്നത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രം ജനറല്‍ ആശുപത്രിയോ താലൂക്ക് ആശുപത്രിയോ ആക്കി മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ആലോചിക്കുന്നതിനാല്‍ ഇതുമായി ബന്ധട് ഇന്ന് വൈകിട്ട് നാലിന് ആശുപത്രി പരിസരത്ത് യോഗം ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഒരു താലൂക്കില്‍ ഒരു ജനറല്‍ ആശുപത്രിക്കും താലൂക്ക് ആശുപത്രിക്കും കമ്യൂണിറ്റി സെന്ററിനും മാത്രമാണ് സാധ്യതയുള്ളത്. ഇവ മൂന്നും പീരുമേട് താലൂക്കില്‍ ഉള്ളതിനാല്‍ കുമളി പ്രാഥമികാരോഗ്യകേന്ദ്രം അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നത്.
അതേ സമയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റഫറല്‍ യൂണിറ്റായി കുമളി പി.എച്ച്.സിയെ ഉയര്‍ത്താന്‍ കഴിയും. ആവശ്യത്തിനുള്ള കെട്ടിട സൗകര്യം നിലവില്‍ ഈ പ്രാഥമികാര്യോഗ്യ കേന്ദ്രത്തിലുണ്ട്. എന്നിട്ടും ആശുപത്രിയെ അവഗണിക്കുന്ന അധികൃതര്‍ക്കെതിരേ സോഷ്യല്‍ മീഡിയായില്‍ സജീവമായി ഇടപെടുന്നവരാണ് കഴിഞ്ഞ ദിവസം കുമളിയില്‍ യോഗം ചേര്‍ന്നത്.

RELATED STORIES

Share it
Top