കുമരകത്ത് വിദേശ മലയാളിയുടെ വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി

കുമരകം: വിദേശ മലയാളിയുടെ വീട് മോഷ്ടാക്കള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജെട്ടി ഭാഗത്ത് കണ്ടത്തിപ്പറമ്പില്‍ തോമസിന്റെ വീടാണു കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അലുമിനിയം ഗോവണിയിലൂടെ കയറി വീടിന്റെ പിന്നിലെ വെന്‍ഡിലേഷന്റെ ഗ്ലാസുകള്‍ ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ എന്തെല്ലാമാണ് മോഷണം പോയതെന്ന് അറിവായിട്ടില്ല.
ഈ മാസം രണ്ടിനാണ് തോമസും ഭാര്യ സിസിലിയും ദുബായിലുള്ള മൂത്തമകന്‍ ജെസ്റ്റിന്റെ അടുക്കലേക്കു പോയത്. എല്ലാ വര്‍ഷവും ഒരു മാസത്തേക്ക് ഇവര്‍ ദുബായിലേക്കു പോവുക പതിവായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 28ന് ഇവര്‍ മടങ്ങിയെത്തും. ഇളയ മകന്‍ കൊച്ചുമോന്‍ ബംഗളുരൂവിലാണ്. വിവരം അറിഞ്ഞ കൊച്ചുമോന്‍ ഇന്ന് വീട്ടിലെത്തുമെന്നും അതോടെ മോഷണം പോയിട്ടുള്ളവ തിട്ടപ്പെടുത്താനാവുമെന്നും കുമരകം എസ്‌ഐ' ജി രജന്‍ കുമാര്‍ അറിയിച്ചു. വീടിനുള്ളിലെ അലമാരകളം സെല്‍ഫുകളും മേശകളും എല്ലാം തുറന്ന നിലയിലായിരുന്നു തുണികളും മറ്റു വീട്ടു സാധനങ്ങളു ചിതറി നിരന്നു കടിക്കുകയാണ്. അയല്‍ക്കാരിയായ വീട്ടമ്മ മേരിക്കുട്ടി ഷിബുവാണ് വീടു തുറന്നിട്ടിരിക്കുന്നത് കണ്ടെത്തിയത്.പിന്നിലെ കതകുകളൊന്നും തുറന്നിട്ടില്ലെന്നും വെന്‍ഡിലേഷനിലൂടെ കയറിയ മോഷ്ടാവ് മുന്‍വശത്തെ കതകിന്റെ പുട്ടുപൊളിച്ചാണ്. തിരിച്ചിറങ്ങിയതെന്നുമാണു കുമരകം പോലിസിന്റെ നിഗമനം.

RELATED STORIES

Share it
Top