കുമരകത്ത് മണ്ണുമാന്തി യന്ത്രം റവന്യൂ അധികൃതര്‍ പിടിച്ചെടുത്തുകുമരകം: ഒമ്പതാം വാര്‍ഡില്‍ നാലുപങ്ക് പാടശേഖരത്തില്‍ പുറംബണ്ടിനു ചേര്‍ന്നു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ തണ്ണീര്‍ത്തടങ്ങളും വയലും ഉള്‍പ്പെട്ട ഭാഗം മണ്ണിട്ട് നികത്താന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. വേമ്പനാട്ടുകായലില്‍ നിന്ന് കട്ടയും മണ്ണും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരിയെടുത്ത് നിലം നികത്തുന്നത് പരിസരവാസികളുടെ ശ്രദ്ധില്‍പെട്ടിരുന്നു. തുടര്‍ന്ന് കേരള കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തകര്‍ അധികൃതര്‍ക്കു വിവരം നല്‍കി. സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ സുനിലും കൃഷി ഓഫിസര്‍ റോണി വര്‍ഗീസും അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രവും ജങ്കാറും പിടിച്ചെടുത്ത് ചങ്ങല ഉപയോഗിച്ച് പൂട്ടിതാക്കോല്‍ പോലിസിന് കൈമാറി. തുടര്‍ നടപടികള്‍ക്കായി കേസ് ജില്ലാ അധികൃതര്‍ക്കു കൈമാറി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

RELATED STORIES

Share it
Top