കുമരകം ആശുപത്രിക്ക് കായകല്‍പ്പ അവാര്‍ഡ്കുമരകം: മികച്ച ആശുപത്രിക്കുള്ള കേരള സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡ് കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ തേടിയെത്തി. ഏറ്റുമാനൂര്‍  ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ സാമൂഹിക സംഘടനകളുടേയും  ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം  ആശുപത്രി വികസനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായതായി മെഡിക്കല്‍ ഓഫിസര്‍ വര്‍ഗീസ് എബ്രഹാം പറഞ്ഞു. ഡോക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്റ്റാഫ് അംഗങ്ങളുടെ കൂട്ടായ്മ സേവന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി  വികസന സമിതി ഇവരെ ആദരിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ മികച്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നല്‍കുന്ന അംഗീകാരത്തില്‍ മൂന്നാം സ്ഥാനമാണ് കായകല്പ അവാര്‍ഡ്.ഇന്നലെ കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ശിവശങ്കരന്‍, കെ എം ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, എ വി തോമസ്, കെ ടി സൈമണ്‍, പുഷ്‌ക്കരന്‍ ആറ്റുചിറ, ശശി പുങ്കശ്ശേരി, ഡോ. വര്‍ഗീസ് എബ്രഹാം സംസാരിച്ചു.

RELATED STORIES

Share it
Top