കുമരംപുത്തൂര്‍ ഹൗസിങ് സൊസൈറ്റി മെംബര്‍ഷിപ്പ്: സിപിഐയെ വെട്ടിലാക്കി സംഘം പ്രസിഡന്റ്

മണ്ണാര്‍ക്കാട്: സിപിഐ തീരുമാനം വെട്ടി നിരത്തി സിപിഐ ഭരിക്കുന്ന കുമരംപുത്തൂര്‍ ഹൗസിങ് സൊസൈറ്റിയില്‍  സംഘം പ്രസിഡന്റ് സിപിഎം അംഗങ്ങളെ കൂട്ടാമായി ചേര്‍ത്തു. പ്രസിഡന്റിന്റെ പി പ്രഭാകരന്റെ നടപടി പാര്‍ട്ടിക്ക് വെല്ലുവിളിയായി. 1172 സിപിഎം അംഗങ്ങളെയാണ് പുതുതായി ചേര്‍ത്തത്. ഇത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ സിപിഎമ്മിലേത്തിക്കുമെന്നാണ് കരുതുന്നത്.
സംഘത്തിന്റെ ഭരണ സമിതിയിലെ പതിമൂന്നു പേരില്‍ പത്തുപേരും പുതിയ അംഗങ്ങളെ ചേര്‍ത്ത നടപടിയെ പുന്തുണച്ചു. സംഘം പ്രസിഡന്റ് സിപിഐ നേതൃത്വവുമായി അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഒഴികെയുള്ള ഡയറക്ടര്‍മാരുടെ യോഗംപാര്‍ട്ടി വിളിച്ചിരുന്നു. സംഘം പാര്‍ട്ടിക്കു കൈവിട്ടു പോകരുതെന്ന കടുത്ത നിര്‍ദേശം ഈ യോഗത്തില്‍ നകിയെന്നാണ് അറിയുന്നത്.പാര്‍ട്ടിയുടെ ഈ നീക്കത്തിന് പുതിയ  അംഗങ്ങളെ ചേര്‍ത്തണ് പ്രഭാകരന്‍ മറുപടി നല്‍കിയത്. പുതിയ അംഗങ്ങളെ കൂടി ചേര്‍ത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ സംഘം പ്രഭാകരനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്.
ഇതിനുള്ള ഭൂരിപക്ഷം ഉറപ്പിക്കാനാണ് പുതിയ അംഗങ്ങളെ ചേര്‍ത്തത്. പ്രഭാകരന്‍ സിപിഎമ്മിലേക്ക് മാറുമെന്ന പ്രചരണം സിപിഐയില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സമ്മേളനത്തിലൊന്നും പ്രഭാകരന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ സംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തതില്‍ അസ്വാഭാവികത ഒന്നുമില്ലന്ന് പ്രാഭാകരപക്ഷക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top