കുപ്പിവെള്ള വില 12 രൂപയാക്കി കുറച്ചുപത്തനംതിട്ട:  കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ കുപ്പിവെള്ള വില 12 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ കുപ്പിവെള്ളത്തിന് 12 രൂപയില്‍ കൂടുതല്‍ നല്‍കരുതെന്ന് അവര്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.കേരളാ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് പത്രസമ്മേളനം നടത്തിയത്.
എട്ട് രൂപ നിരക്കിലാണ് നിര്‍മ്മതാക്കള്‍ ഒരു കുപ്പിവെള്ളം വില്‍പ്പനക്കാര്‍ക്ക് നല്‍കിയിരുന്നത്.ഇതാണ് 20 രൂപക്ക് വില്‍ക്കുന്നത്. ഇപ്പോഴും നാല് രൂപ വില്‍പ്പനക്കാര്‍ക്ക് കിട്ടും. ലാഭം കുറച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ നീക്കം നടത്തുന്നത്. സംഘടനയില്‍ 100 അംഗങ്ങളാണ് ഉള്ളത്. പൊതുജനങ്ങള്‍ക്ക് വേനല്‍ക്കാലത്ത് പരമാവധി പ്രയോജനം കിട്ടണം എന്നതു കൊണ്ടാണ് വില കുറയ്ക്കുന്നതെന്ന് ഭാരവാഹികളായ എം.വി. സോമന്‍പിള്ള,പ്രസാദ് ജെയിംസ്,ബാബു കുര്യന്‍,ജിമ്മി വര്‍ഗ്ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top