'കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വ്യാപാരികള്‍ സഹകരിക്കുന്നില്ല'

പത്തനംതിട്ട: കുപ്പിവെള്ള കമ്പനിക്കാര്‍ തന്നെ വില കുറച്ചു വില്‍ക്കാന്‍ തയ്യാറായി വന്നെങ്കിലും വ്യാപാരികള്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തും. വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി ഈ വര്‍ഷം അരുവിക്കരയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനി കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വ്യാപാരികള്‍ക്ക് വില കുറയ്‌ക്കേണ്ടിവരും. ഇപ്പോത്തെ പരമാവധി  വില 15 രൂപയെന്നത് കുറയ്ക്കുന്നതിന് നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top