കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയില്‍പെടുത്തി;വില 13 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കും
midhuna mi.ptk2018-05-10T17:30:49+05:30

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്ട്രോള് ആക്ടില്‍ കുപ്പിവെള്ളത്തെക്കൂടി ഉള്‍പ്പെടുത്തിയാവും ഓര്‍ഡിനെന്‍സ് പുറപ്പെടുവിക്കുക.ഓര്‍ഡിനന്‍സ് ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
ഏപ്രില്‍ 2 മുതല്‍ കുപ്പിവെള്ളം ലിറ്ററിന് 12 രൂപയാക്കാന്‍ കുടിവെള്ള നിര്‍മാണ കമ്പനികള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ വിതരണക്കാരും വ്യാപാരികളും ആ തീരുമാനത്തോട് യോജിച്ചില്ല. 12 രൂപയ്ക്ക് വില്‍ക്കുന്നത് നഷ്ടമാണെന്നാണ് വ്യാപാരികളുടെ വാദം.