കുന്നുകള്‍ ഇടിച്ചുനിരത്തുന്നത് നിയന്ത്രിക്കണം: എസ്ഡിപിഐ

മുക്കം: കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുകയും ചെയ്യുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ വെല്ലുവിളിയാണെന്ന് നോര്‍ത്ത് കാരശേരിയില്‍ നടന്ന എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. ഇത് കര്‍ശനമായി നിയന്ത്രിക്കണം . സംസ്ഥാന സമിതിയംഗം വി ടി ഇഖ്‌റാമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സലീം കാരാടി, പി കെ ഉസ്മാനലി, ബഷീര്‍ എരഞ്ഞിമാവ് സംസാരിച്ചു.

RELATED STORIES

Share it
Top