കുന്നിടിച്ച് കെട്ടിടം നിര്‍മിക്കുന്നത് വീടിന് ഭീഷണിയായി

വെള്ളമുണ്ട: കെട്ടിടം നിര്‍മിക്കാനായി സുരക്ഷയൊരുക്കാതെ കുന്നിടിച്ച് മണ്ണെടുക്കുന്നതു വീടിന് ഭീഷണിയാവുന്നതായി പരാതി. സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിക്കാനായി കുന്നിടിച്ച മണ്ണ് തങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയായതായി കാണിച്ച് തൊണ്ടര്‍നാട് ചാലില്‍ ഗോവിന്ദനും മകന്‍ സുരേന്ദ്രനുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തൊണ്ടര്‍നാട് വില്ലേജിലെ കോറോം-മീന്‍മുട്ടി റോഡരികിലെ കുന്നിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വന്‍തോതില്‍ മണ്ണ് നീക്കിയത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഈ മണ്ണൊലിച്ച് തങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായെന്നു  പരാതിക്കാര്‍ പറയുന്നു. സ്‌റ്റോപ്പ് മെമ്മോ നല്‍കിയെന്നും റവന്യൂ-ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top