കുന്നമംഗലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ കുഞ്ഞിന്റെ മൃതദേഹം കനോലി കനാലില്‍കോഴിക്കോട്: കുന്നമംഗലം കളരിക്കണ്ടിയില്‍ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കനോലി കനാലില്‍. കുഞ്ഞിന്റെ മൃതദേഹം  ഇന്നു രാവിലെ കനോലി കനാലില്‍ അരയിടത്തുപാലത്തിനു സമീപമാണ് കണ്ടെത്തിയത്. കുന്നമംഗലം പിലാശ്ശേരിയില്‍ കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദ എന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷാഹിദ മരിച്ച ശേഷം ഭര്‍ത്താവ് അബ്ദുള്‍ സക്കീറിനെയും ഒന്നര വയസ്സുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌രിയയേയും കാണാതായിരുന്നു. ഷാഹിദ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പോലീസ് ആറു സ്‌കോഡികളായി ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് കുഞ്ഞിന്റെ ജഡം കനാലില്‍ കണ്ടെത്തിയത്.

[related]

RELATED STORIES

Share it
Top