കുന്നംകുളത്ത് ഗോഡൗണില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കുന്നംകുളം: സോഫാ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. ആനായ്ക്കല്‍ ചീരംക്കുളം ക്ഷേത്രത്തിന് സമീപം പാടശേഖരത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ രാജീവിന്റെ ഉടമസ്ഥതയിലുളള സ്ഥാപനത്തിലാണ് തീപ്പിടിച്ച് ലങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. വൈകീട്ട് 4.30 യോടുകൂടിയാണ് സംഭവം. ഗോഡൗണിനോട് ചേര്‍ന്നുളള സോഫാ നിര്‍മാണത്തിലിരുന്ന തൊഴിലാളികളാണ് ഗോഡൗണിന്റെ ഒരുഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ പൂറത്തിറങ്ങി. തൊട്ടടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും ഉടമ രാജീവ് എത്തി കുന്നംകുളത്ത്് നിന്നും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരും ഉടമയും നാട്ടുക്കാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. നിര്‍മാണ യൂനിറ്റില്‍ ശേഖരിച്ചിരുന്ന വാര്‍ണിഷും, വസ്തുകളും, തീപ്പിടുത്തതില്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിനിടെ കുന്നംകുളത്തു നിന്നും അഗ്‌നിശമനസേന യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോക്ക് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. 15 ലക്ഷം രൂപയുടെ നാശം നഷ്ട്ടം സംഭവിച്ചതായി കട ഉടമ രാജീവ് പറഞ്ഞു.

RELATED STORIES

Share it
Top