കുന്നംകുളം: ഒരുമിച്ച് ജീവിക്കാനായി പത്ത് ജോഡികള്‍. പിന്തുണയും ആശംസകളുമായി ഷെയര്‍ ആന്റ് കെയറും കുടുംബാംഗങ്ങളും.

കുന്നംകുളം ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിനോടനുബന്ധിച്ച ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന ജോഡികള്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. വിജയകരമായ വൈവാഹിക ജീവിതം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ക്ലാസിന് റിട്ട.ഡിവൈഎസ്പി ഡോ: കെ ബി സുരേഷ് നേതൃത്വം നല്‍കി. നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹം നടത്തി കൊടുക്കുന്നതിനായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ആവിഷ്‌കരിച്ച സ്‌നേഹപൂര്‍വ്വം സഹോദിരക്ക് പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 30 ന് ആദ്യഘട്ടത്തില്‍ 10 യുവതികളുടെ വിവാഹം നടത്തി കൊടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവതി യുവാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചത്. അന്ധ ദമ്പതികളായ ഷാജി ശങ്കറും, ലൈല ഷാജിയും ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. അഞ്ച് പവന്‍ സ്വര്‍ണം, 50000 രൂപയുടെ ധനസഹായം, വിവാഹ വസ്ത്രങ്ങള്‍ എന്നിവ ഷെയര്‍ ആന്‍ഡ് കെയര്‍ സൊസൈറ്റി നല്‍കും.ജനകീയ പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊതു സമൂഹത്തിന്റെ സഹായ സഹകരണങ്ങള്‍ പ്രതിക്ഷിക്കുന്നതായി സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസന്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ 938709 1234 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

RELATED STORIES

Share it
Top