കുന്ദമംഗലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായികുന്ദമംഗലം: കുന്ദമംഗലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി. പ്രഖ്യാപനം കെട്ടാങ്ങല്‍ അങ്ങാടിയില്‍ അഡ്വ. പി ടി എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍ 18.401 കിലോമീറ്റര്‍ ലൈന്‍ വലിച്ച് 1109 ഗുണഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതിനാവശ്യമായ 1.27 കോടി രൂപയില്‍ 80 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ബാക്കി തുക വൈദ്യുതി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചത്. സാമ്പത്തിക പരാധീനതയുള്ള 51 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വീട് സൗജന്യമായി വയറിങ് നടത്തിക്കൊടുത്തുകൊണ്ടാണ് വൈദ്യതി എത്തിച്ചുനല്‍കിയത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 20 അങ്കണവാടികള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പരിശ്രമിച്ച കെഎസ്ഇബി ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും എംഎല്‍എ ഏര്‍പ്പെടുത്തിയ ഉപഹാരം സമ്പൂര്‍ണ്ണ വൈദ്യുതീകരണം സംസ്ഥാനതല ഉപദേശകസമിതി അംഗം കെ അശോകന്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ബീന, വൈ.ബി ശാന്ത, ടി പി ബാലകൃഷ്ണന്‍ നായര്‍, ഇ എം ജയപ്രകാശ്, ചൂലൂര്‍ നാരായണന്‍, ഹരിദാസന്‍ പൊക്കിണാരി, കെ ഗംഗാധരന്‍, കെ മുഹമ്മദ്, കെ രാധാകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top