കുന്ദമംഗലം ബ്ലോക്ക് ഓഫിസിലേക്ക് സിപിഐഎം ബഹുജന മാര്‍ച്ച്

കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി  വികസന കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ നിലപാട് വെച്ചു പുലര്‍ത്തുന്നു എന്നാരോപിച്ച് സിപിഎം നേതൃത്വത്തില്‍ ബ്ലോക്ക് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വി സുന്ദരന്‍ അധ്യക്ഷനായി. പി ടി എ റഹീം എംഎല്‍എ, ജില്ലാ കമ്മിററി അംഗം ടി വേലായുധന്‍, രാജീവ് പെരുമണ്‍പുറ, ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാര്‍ സംസാരിച്ചു.
കുന്നമംഗലം മിനി സിവില്‍ സ്‌റേറഷന്റെ ഉദ്ഘാടനത്തിന് തടസമായി നില്‍ക്കുന്ന ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ  മണ്ണ് നീക്കം ചെയ്യാതെ  വികസനത്തിന് തടസം നില്‍ക്കുന്ന ഭരണ സമിതിയുടെ  നടപടിക്കെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബ്ലോക്കില്‍ ചൂണ്ടിക്കാണിക്കാനാവൂന്ന ഒരു വികസന പ്രവര്‍ത്തനവും നടപ്പിലാക്കാന്‍ യൂഡിഎഫ് ഭരണ സമിതിക്കായിട്ടില്ല.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാനിക്കാതെ ധിക്കാരപരമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും  മിനി സിവില്‍ സ്‌റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ സമരത്തിന്റെ രീതി മാറ്റുമെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top