കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 7.5 കോടി

കുന്ദമംഗലം: നിയോജക മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. മണാശ്ശേരി കൂളിമാട് റോഡില്‍ പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് ഭാഗം നവീകരണത്തിന് 4 കോടി രുപയുടെയും പരിയങ്ങാട് കൊണാറമ്പ് പെരുവയല്‍ പളളിത്താഴം റോഡ് നവീകരണത്തിന് 3.5 കോടി രൂപയുടെയും പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്.
നേരത്തെ 25 കോടി  രൂപയുടെ ഭരണാനുതി ലഭിച്ച കൂളിമാട്  പാലവും 25 കോടി രൂപ ചെലവില്‍ നവീകരണം ആരംഭിച്ച കളന്‍തോട് കൂളിമാട് റോഡും ഇപ്പോള്‍ ഭരണാനുമതി ലഭിച്ച പുല്‍പറമ്പ് പാഴൂര്‍  കൂളിമാട് റോഡുമായി ബന്ധിപ്പിക്കും. ഇതോടെ ചേന്ദമംഗല്ലൂര്‍, മണാശ്ശേരി, ചെറുവാടി ഭാഗങ്ങളിലേക്കും മലപ്പുറം ജില്ലയിലേക്കും എളുപ്പത്തിലെത്താന്‍ സാധിക്കും. എം വി ആര്‍ കാന്‍സര്‍ സെന്ററിലേക്ക്് പോവുന്നവര്‍ക്കും ഈ റോഡ് നവീകരണം ഉപകാരപ്പെടും. കൊണാറമ്പ്, പെരുവയല്‍, പളളിത്താഴം റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കണ്ണിപറമ്പ് മാങ്കാവ് റോഡ്, കോഴിക്കോട്- മാവൂര്‍ റോഡ് എന്നിവയിലെത്തിച്ചേരാന്‍ എളുപ്പമാവും. ഈ റോഡ് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴി എടവണ്ണപ്പാറ ഭാഗത്തേക്ക് എത്താനുളള എളുപ്പവഴിയുമാണ്.

RELATED STORIES

Share it
Top