കുനിയില്‍ ഇരട്ടക്കൊല: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പിതാവിന്റെ ഹരജിമഞ്ചേരി: അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(50), സഹോദരന്‍ അബുല്‍കലാം ആസാദ്(38) എന്നിവര്‍ കൊല്ലപ്പെട്ട ഇരട്ടക്കൊലക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പിതാവ്  ഹരജി നല്‍കി. കൊളക്കാടന്‍ ഗുലാം ഹുസയ്ന്‍ എന്ന ബാപ്പുട്ടിയാണ് പ്രത്യേക പ്രോസിക്യൂട്ടര്‍മാരായ പി ജി മാത്യു, പി വി ഹരി എന്നിവരില്‍ വിശ്വാസമില്ലെന്ന് കാണിച്ച് മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അഡ്വ. വി മനോജ് മുഖാന്തരം ഹരജി നല്‍കിയത്.

RELATED STORIES

Share it
Top