കുനിയില്‍ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ തിങ്കളാഴ്ച വിധി

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ കോടതി തിങ്കാളാഴ്ച വിധി പറയും.
സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അഞ്ചു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ പരാതിയില്‍ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയി(മൂന്ന്)ല്‍ ഇന്നലെ വാദം പൂര്‍ത്തിയായി.
ഒന്ന്, നാല്, ഏഴ്, എട്ട്, 14 പ്രതികള്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ തുടരുകയാണ്. 228 മുതല്‍ 322 വരെയുള്ള സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. പോലിസിന്റെ സുരക്ഷാ വലയത്തിലാണ് കോടതി നടപടികള്‍.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു-48), അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ കുനിയില്‍ അങ്ങാടിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 22 പ്രതികളുള്ള കേസില്‍ 10 ദൃക്‌സാക്ഷികളുണ്ട്. ഇവരടക്കം 365 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

RELATED STORIES

Share it
Top