കുത്തിവയ്പ്: രക്ഷിതാക്കളുടെ സമ്മതം വാങ്ങണം

കോട്ടക്കല്‍: സ്‌കൂളുകളില്‍ പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുമ്പോള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സമ്മതം രോഖാമൂലം വാങ്ങിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വിരഗുളികകള്‍ വിതരണം ചെയ്യല്‍, മറ്റു പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ നടത്തുമ്പോള്‍ സ്‌കൂളുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളായാണ് ഇവ പറഞ്ഞിരിക്കുന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മുന്‍കൂട്ടിവിവരം നല്‍കി ബോധവല്‍കരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം എംആര്‍ വാക്‌സിന് കുത്തിവയ്‌പെടുക്കുന്ന സമയത്ത് രക്ഷിതാക്കളുടെ സമ്മതപത്രം വേണ്ടെന്നും കുത്തിവയ്‌പെടുക്കാത്തവര്‍ ജില്ലാ കലക്ടറെ കണ്ട് കാരണം ബോധ്യപ്പെടുത്തണമെന്നും ഉത്തരവുകളിറക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവിലാണ് രക്ഷിതാക്കളുടെ സമ്മപത്രം രേഖാമൂലം വേണമെന്ന് പറയുന്നത്.

RELATED STORIES

Share it
Top