കുത്തിയിരിപ്പുസമരവുമായി പാലയാട് കാംപസിലെ വിദ്യാര്‍ഥികള്‍

തലശ്ശേരി: ഒന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യാന്‍ തടസ്സമുണ്ടെന്ന് ആരോപിച്ച് പാലയാട്് കാംപസിലെ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളില്‍ നിന്നു ലഭിച്ച നിര്‍ദേശപ്രകാരം നിലവിലുള്ള അഞ്ച് പേപ്പറുകളില്‍ വുമണ്‍സ് റൈറ്റിങ് എന്ന പേപ്പര്‍ ഒഴിവാക്കി ബാക്കിയുള്ള നാലു പേപ്പറുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പരീക്ഷയ്ക്ക് ഒരുമാസം ബാക്കിനില്‍ക്കെ ഒഴിവാക്കിയ പേപ്പര്‍ വീണ്ടും ഉള്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവരില്‍ നിന്നു വിവരം ലഭിച്ചത് ബൂദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് കാംപസ് വകുപ്പ് മേധാവിയുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. ബന്ധപ്പെട്ടവരില്‍ നിന്നുള്ള ഇത്തരം നിര്‍ദേശം അധികാരികളുടെ അനാസ്ഥയും നിരുത്തരവാധിത്വവുമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഡിപ്പാര്‍ട്ട്‌മെന്റിന് സംഭവിച്ച വീഴ്ച വിദ്യാര്‍ഥികള്‍ക്കു മേല്‍ കെട്ടിവയ്ക്കുന്നത് തീര്‍ത്തും വഞ്ചനാപരമാണ്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിശദീകരണവും പരിഹാരവും വേണമെന്നും തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് വകുപ്പ് മേധിവിക്ക് നിവേദനം നല്‍കി സമരം നടത്തിയത്.

RELATED STORIES

Share it
Top