കുത്തകകള്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസ് നയം ബിജെപിയെ അധികാരത്തിലെത്തിച്ചു

പീരുമേട്: ഇന്ത്യയിലെ കുത്തക മുതലാളിമാരെ സഹായിച്ചതാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഈ അവസരം മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. അതേ സാമ്പത്തിക നയം തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. സിപിഐഎംപീരുമേട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ഇന്ത്യയിലെയും വിദേശത്തെയും കുത്തക മുതലാളിമാര്‍ക്ക് അനുകൂലമായിരുന്നു. കോണ്‍ഗ്രസിന്റെ ഈ നയമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും തകര്‍ച്ച നേരിടേണ്ടിവന്നത്.  എന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ മുതലെടുക്കുകയാണ് ബിജെപി ചെയ്തത് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top