കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിച്ചില്‍

വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിച്ചില്‍. വന്‍ ദുരന്തം ഒഴിവായി. കുതിരാന്‍ തുരങ്കത്തിന്റെ വഴുക്കും പാറ ഭാഗത്താണ് ഇന്നലെ രാവിലെ ശക്തമായ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. തുരങ്ക നിര്‍മാണത്തിലെ തൊഴിലാളികളും നിര്‍മാണ ആവശ്യത്തിനുള്ള നിരവധി വാഹനങ്ങളും പോകുന്ന പ്രദേശത്താണ് അപകടം നടന്നത്.
എന്നാല്‍, സംഭവ സമയം ആരുമില്ലാത്തതിനാല്‍ ദുരന്തമൊഴിവായി. ഇടത് തുരങ്കം അവസാനിക്കുന്ന വഴുക്കുംപാറ പ്രദേശത്തെ മലയില്‍ നിന്നും വന്‍പാറ കല്ലുകളും മണ്ണുമായി അടര്‍ന്നു വീഴുകയായിരുന്നു. ഒന്നാം തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ മണ്ണിടിഞ്ഞത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും കുതിരാന്‍ തുരങ്കം തുടങ്ങുന്ന ഇരുമ്പ് പാലം ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലതെത്തി അപകട ഭീഷണിയുള്ള പാറകള്‍ പൊട്ടിച്ച് മാറ്റി കോണ്‍ക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു വിധ നടപടിയും ആയിട്ടില്ല. തജുരങ്കം തുടങ്ങുന്നിടത്തും അവസാനിക്കുന്ന സ്ഥലത്തും മണ്ണുംപാറകളും എത് സമയത്തും ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ തുരങ്കത്തിലൂടെ ഉടന്‍ ഗതാഗതം ആരംഭിക്കാന്‍ സാധ്യതയില്ല.
കനത്ത മഴയും പാറകെട്ടിലൂടെ ഉറവ വരുന്നതുമാണ് മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള പ്രധാന കാരണം.
ഇതിന് പുറമെ വഴുക്കുംപാറ ഭാഗത്ത് പഴയ റോഡിന്റെ സൈഡും ഇടിഞ്ഞ് തുടങ്ങിയതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

RELATED STORIES

Share it
Top