കുതിരപ്പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

നിലമ്പൂര്‍: കുതിരപ്പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. രാമം കുത്ത് വീട്ടിച്ചാല്‍ കള്ളികാട്ടില്‍ സൈതലവി-മറിയുമ്മ ദമ്പതികളുടെ മകന്‍ കാജാ മൊയ്‌നുദ്ധീന്‍ (26) ആണ് ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. രാമം കുത്ത് പാലത്തിന് സമീപം കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം.
പ്രദേശത്തുണ്ടായ കനത്ത മഴയില്‍ പുഴയില്‍ നല്ല കുത്തൊഴുക്കുണ്ടായിരുന്നു. നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സും പോലിസും റെസ്‌ക്യൂ ഫോഴ്‌സും നാട്ടുക്കാരും ചേര്‍ന്ന് രാത്രിയും തിരച്ചില്‍ തുടരുകയാണ്. അവിവാഹിതനാണ്.

RELATED STORIES

Share it
Top