കുണ്ടൂര്‍ തോട് സര്‍വേ പൂര്‍ത്തിയായി; പ്രതീക്ഷയോടെ കര്‍ഷകര്‍

തിരൂരങ്ങാടി: ആറരപ്പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുണ്ടൂര്‍ തോട് സര്‍വേ പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ നീണ്ടുകിടക്കുന്ന തോടിന്റെ സര്‍വേയാണ് ഇന്നലെ പൂര്‍ത്തിയായത്. 60 വര്‍ഷത്തിലധികമായുള്ള പ്രദേശത്തെ കര്‍ഷകരുടെ ആവശ്യത്തിനൊടുവില്‍ 4.900 മീറ്റര്‍ നീളമുള്ള തോടിന്റെ സര്‍വേ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. 2017 മാര്‍ച്ച് 28ന് സര്‍വേ തുടങ്ങിയ സര്‍വേ 1750 മീറ്റര്‍ പൂര്‍ത്തിയായപ്പെഴേക്കും മഴയെത്തി. ഇതോടെ സര്‍വേ നിര്‍ത്തിയിരുന്നു.
ബാക്കി ഭാഗത്തെ സര്‍വേ കഴിഞ്ഞ മാസമാണ് ആരംഭിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. എല്ലായിടത്തും സര്‍വേ കല്ല് പാകലും പൂര്‍ത്തിയായിട്ടുണ്ട്. തോടിന് പലയിടത്തും എട്ട് മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാല്‍ സര്‍വേക്ക് മുമ്പ് വരെ മിക്കയിടത്തും അഞ്ച് മീറ്ററില്‍ താഴെ മാത്രമാണ് വീതിയുണ്ടായിരുന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടന്നത്.
കുണ്ടൂര്‍ തോട് നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വെ കൂടി പൂര്‍ത്തിയായതോടെ കുണ്ടൂര്‍ തോട് നവീകരണം എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.തിരൂരങ്ങാടി: ആറരപ്പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുണ്ടൂര്‍ തോട് സര്‍വേ പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ നീണ്ടുകിടക്കുന്ന തോടിന്റെ സര്‍വേയാണ് ഇന്നലെ പൂര്‍ത്തിയായത്. 60 വര്‍ഷത്തിലധികമായുള്ള പ്രദേശത്തെ കര്‍ഷകരുടെ ആവശ്യത്തിനൊടുവില്‍ 4.900 മീറ്റര്‍ നീളമുള്ള തോടിന്റെ സര്‍വേ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. 2017 മാര്‍ച്ച് 28ന് സര്‍വേ തുടങ്ങിയ സര്‍വേ 1750 മീറ്റര്‍ പൂര്‍ത്തിയായപ്പെഴേക്കും മഴയെത്തി. ഇതോടെ സര്‍വേ നിര്‍ത്തിയിരുന്നു.
ബാക്കി ഭാഗത്തെ സര്‍വേ കഴിഞ്ഞ മാസമാണ് ആരംഭിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. എല്ലായിടത്തും സര്‍വേ കല്ല് പാകലും പൂര്‍ത്തിയായിട്ടുണ്ട്. തോടിന് പലയിടത്തും എട്ട് മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാല്‍ സര്‍വേക്ക് മുമ്പ് വരെ മിക്കയിടത്തും അഞ്ച് മീറ്ററില്‍ താഴെ മാത്രമാണ് വീതിയുണ്ടായിരുന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടന്നത്.
കുണ്ടൂര്‍ തോട് നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വെ കൂടി പൂര്‍ത്തിയായതോടെ കുണ്ടൂര്‍ തോട് നവീകരണം എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

RELATED STORIES

Share it
Top