കുണ്ടുംകുഴിയും നിറഞ്ഞ് കരുവന്തല ചക്കംകണ്ടം റോഡ്

പാവറട്ടി: കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ് കരുവന്തല ചക്കംകണ്ടം റോഡ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടാറിങ് നടത്തിയ ചക്കംകണ്ടം മുതല്‍ വെന്മേനാട് പൊന്നാംകുളം വരേയുള്ള ഭാഗം മാത്രം ഇപ്പോള്‍ സഞ്ചാര യോഗ്യമായത്. കരുവന്തല മുതല്‍ പൊന്നാംകുളം വരെ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമാണ്.
അനവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഉള്ള മേഖലയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ആയിരക്കണക്കിന്ന് വിദ്യാര്‍ത്ഥികള്‍ ദിനേന സ്‌കൂളുകളിലേക്ക്  പോയി വരുന്നതിനുള്ള ഏക മാര്‍ഗ്ഗമാണിത്. നിരവധി ബസ്സുകള്‍ ഇതിലൂടെ സര്‍വ്വീസ് നടത്തിയിരുന്നതാണ്. റോഡ് തകര്‍ന്നതോടെ സര്‍വ്വീസുകള്‍ പേരിനു മാത്രമായി. പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ക്കും പ്രയാസം നേരിടുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ളവര്‍ ആവശ്യമായ സ്ഥലം വിട്ടുകൊടുത്തിട്ടും സര്‍ക്കാറിലേക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും അളന്ന് തിട്ടപ്പെടുത്താനോ ടാറിംങ്ങ് നടത്താനോ യാതൊരു നടപടിയുമില്ല. റോഡിന്റെ ശോചനീയാവസ്ഥക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് മണലൂര്‍ മണ്ഡലം മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടു.
അനാസ്ഥ തുടര്‍ന്നാല്‍ എംഎല്‍എ ഓഫിസ് വളയുന്നതടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.  യോഗം മുസ്്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറിയും പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി എം അമീര്‍, സെക്രട്ടറി അഡ്വ: മുഹമ്മദ് ഗസ്സാലി, ദുബൈ കെ എം സി സി തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, അബ്ദുല്‍ സലാം ചിറനെല്ലൂര്‍,മുസ്്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍, ജനറല്‍ സെക്രട്ടറി അറക്കല്‍ അന്‍സാരി, ദളിത് ലീഗ് മണ്ഡലം പ്രസിഡന്റ് വി ട്ടി കുഞ്ഞുമോന്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസിയ ഇബ്രാഹീം, അഷ്‌റഫ് തങ്ങള്‍ സംസാരിച്ചു.
മണലൂര്‍ മണ്ടലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറിമാരായ ട്ടി പി സുബൈര്‍ തങ്ങള്‍ സ്വാഗതവും ബി കെ അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top