കുണ്ടറയില്‍ എക്‌സൈസ് റെയ്ഡ്: കഞ്ചാവുമായി പ്രതികള്‍ പിടിയില്‍

കൊല്ലം:എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കുണ്ടറ തെറ്റിക്കുന്ന് ഭാഗത്തുനിന്നും തെറ്റിവിളകിഴക്കതില്‍ വീട്ടില്‍ അഖിലിനെ 150 പൊതി കഞ്ചാവുമായി പിടികൂടി. കുണ്ടറ കാഞ്ഞിരകോട് ഭാഗത്തുനിന്നും ശരത്തിനെയും 100 പൊതി കഞ്ചാവുമായി പിടികൂടി. കുണ്ടറ ഇടക്കര ഭാഗത്തുനിന്നും കാള രാജു എന്നുവിളിക്കുന്ന രാജുവിനെ പ്രതിയാക്കി കൊല്ലം എക്‌സൈസ് പാര്‍ട്ടി കേസെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് അഖിലിനെയും ശരത്തിനെയും പിടികൂടിയത്. കുണ്ടറ ഭാഗത്തുനിന്നും കൊല്ലം എക്‌സൈസ് പാര്‍ട്ടി ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് കഞ്ചാവ് കേസുകള്‍ കണ്ടെടുത്തു. കുണ്ടറ ഭാഗത്ത് ശക്തമായ റെയ്ഡ് തുടരുമെന്നും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും എക്‌സൈസ് സിഐ വി രാജേഷ് പറഞ്ഞു.  റെയിഡില്‍ എക്‌സൈസ് സിഐ വി രാജേഷിനൊപ്പം, പ്രിവന്റീവ് ഓഫിസര്‍ ആര്‍ സുരേഷ്ബാബു, സിഇഒ മാരായ ബിജുമോന്‍, സതീഷ്ചന്ദ്രന്‍, ബിനു, കിഷോര്‍, മണിലാല്‍ എന്നിവരുമുണ്ടായിരുന്നു.

RELATED STORIES

Share it
Top