കുണ്ടന്നൂര്‍ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി

മരട്: കുണ്ടന്നൂര്‍ ജങ്ഷന് സമീപം സമാന്തര റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായി.
കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഈ ഭാഗത്തു നിന്നു അല്‍പ്പം മാറിയാണ് മിക്ക ദിവസങ്ങളിലും തള്ളിയിരുന്നത്. ഇത് കാല്‍നടക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടായിത്തീരുകയും ഒടുവില്‍ നഗരസഭ ഇവിടെ കാമറ സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനം വന്നതോടെ കുറേ ദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്ന കക്കൂസ് മാലിന്യ നിക്ഷേപം വീണ്ടും പുനരാരംഭിച്ചിരിക്കയാണ്. നേരത്തെ തള്ളിയിരുന്ന പ്രദേശത്ത് നിന്ന് അല്‍പ്പം മാറിയാണ് ഇക്കുറി തള്ളുന്നത്. വിവരമറിഞ്ഞു നഗരസഭ ചെയര്‍പെഴ്‌സണ്‍ സുനിലാ സിബിയും ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ടി കെ ദേവരാജന്‍, രാജി തമ്പി യും നഗരസഭ അധികൃതരും സ്ഥലത്തെത്തി ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചു കഴുകി വൃത്തിയാക്കി.
സമീപത്തെ സിസിടി വി പരിശോധിച്ചു വേണ്ട നടപടി  സ്വീകരിക്കാന്‍ ചെയര്‍പെഴ്‌സന്‍ സുനിലാ സിബി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top