കുഡ്‌ലു വില്ലേജ് വിഭജിക്കാന്‍ ധര്‍ണ

എരിയാല്‍: കൂഡ്‌ലു വില്ലേജ് വിഭജിക്കുക, കെട്ടിടം പുതുക്കി പണിയുക, ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കൂഡ്‌ലു വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. സാദിഖ് കടപ്പുറം അധ്യക്ഷത വഹിച്ചു. മുസ്തഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹനീഫ് കടപ്പുറം, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, താജുദ്ദീന്‍ ചേരങ്കൈ, സിദ്ദീഖ് ചേരങ്കൈ, ശുക്കൂര്‍ എരിയാല്‍, ഷറഫുദ്ദീന്‍ ചേരങ്കൈ, റസാഖ് എരിയാല്‍, ഹൈദര്‍ കുളങ്കര, നൗഷാദ് ബള്ളീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top