കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചുകോഴിക്കോട്: കുഞ്ഞുണ്ണി അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ 10ാമത് കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥയില്‍ ഇടുക്കി സ്വദേശി മൂവാറ്റുപുഴ ടിടിവിഎച്ച്എസ് പ്ലസ്ടു എംഎല്‍എടി വിദ്യാര്‍ഥി അജ്മല്‍ഖാനാണ് പുരസ്‌കാരം.കവിതയിലെ പുരസ്‌കാരം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ജിഎച്ച്എസ്എസിലെ ടി റഹ്മത്തുന്നീസ കരസ്ഥമാക്കി. മാനുഷികത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള ലേഖനമല്‍സരത്തില്‍ മലപ്പുറം ജില്ലയിലെ തന്നെ അരിക്കോട് സ്വദേശിനിയും ബിഎഡ് വിദ്യാര്‍ഥിനിയുമായ പി കെ അഞ്ജലി കൃഷ്ണന്‍ പുരസ്‌കാരത്തിന് അര്‍ഹയായി.കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളില്‍ മെയ് 26ന് നടന്ന എഴുത്തുപുരയില്‍ നിന്നുള്ള രചനകള്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം.

RELATED STORIES

Share it
Top