കുട്ടിയോട് അപമര്യാദയായി പെരുമാറിയ വൃദ്ധനെ ബന്ധുക്കള്‍ മര്‍ദിച്ചു

കായംകുളം: പത്ത് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വൃദ്ധനെ കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. ഇതേതുടര്‍ന്ന് കഴുത്തു  മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ഇയാളെ ആശുപത്രിയിലാക്കി.
പെരിങ്ങാല കലൂര്‍കണ്ടത്തില്‍ താമരാക്ഷനെയാണ് ഗുരുതര പരിക്കുകളോടെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കുട്ടിയോട് ഇയാള്‍ അപമര്യാദയായിപെരുമാറിയെന്നറിഞ്ഞെത്തിയവരാണ്  മര്‍ദ്ദിച്ചത്.തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തറക്കുകയായിരുന്നു . കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തു .താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top