കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് സംശയം: മാനസി അസ്വാഥ്യമുള്ള സ്ത്രീയെ ആള്‍കൂട്ടം ആക്രമിച്ചുദുഗ്പുരി(ബംഗാള്‍): കുട്ടിയെ തട്ടികൊണ്ട് പോകാനെത്തിയെന്ന് സംശയിച്ച് മാനസികാസ്വാസഥ്യമുള്ള യുവതിയെ ആള്‍കൂട്ടം ആക്രമിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ വടക്കെ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം നടന്നത്.യുവതി കുറച്ച് ദിവസങ്ങളായി ഇവിടെ അലഞ്ഞു തിരിയുകയായിരുന്നുവെന്നും,കൂട്ടികള്‍ക്ക് മിഠായി കൊടുത്ത് മയക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രാദേശിക വാസികളുടെ ആരോപണം.ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്.ആക്രമിക്കപെട്ട യവതിയെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചതായും,സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top