കുട്ടിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നു തള്ളിയിട്ടുഇസ്്‌ലാമാബാദ്: ക്ലാസ്മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ച 14കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നു തള്ളിത്താഴെയിട്ടു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ഗുരുതര പരിക്കുമായി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ഫജ്ജര്‍ നൂറിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതിനാല്‍ ക്ലാസ്മുറി വൃത്തിയാക്കാനുള്ള ആവശ്യം നിരസിച്ചതോടെ അധ്യാപികമാരായ ബുഷ്‌റ, രഹാന എന്നിവര്‍ കുപിതരാവുകയും മറ്റൊരു ക്ലാസ്മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. പിന്നീട് സ്‌കൂളിന് മുകളിലേക്കു കൊണ്ടുപോയി മേല്‍ക്കൂര വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ താഴേയ്ക്കിട്ടതായി നൂറി പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അധികൃതര്‍ മറച്ചുവച്ചതായി കണ്ടെത്തി.

RELATED STORIES

Share it
Top