കുട്ടിയാനയുടെ ജഡം കണ്ടെത്തി

കോതമംഗലം: പൂയംകുട്ടി പുഴയില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. പുഴയുടെ പീച്ചക്കര കടവിനടുത്ത് ഇന്നലെ പുലര്‍ച്ചെയാണ് ഒരാഴ്ച പഴക്കമുള്ള ജീര്‍ണിച്ച ജഡം കാണപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആറ് മാസം പ്രായമുള്ള പിടിയാന കുട്ടിയുടേതാണ് ജഡം. മലവെള്ളപാച്ചിലില്‍ കിഴക്കന്‍ മലയില്‍ നിന്നും അപകടത്തില്‍പ്പെട്ട് ഒഴുകി എത്തിയതായാണ് പ്രാഥമിക നിഗമനം. ആനക്കുട്ടിയുടെ ജഡം ഫോറസ്റ്റ് വെറ്ററനറി സര്‍ജന്‍ ഡോക്ടര്‍ ഫിജിയുടെ നേതൃത്വത്തില്‍ കുട്ടംമ്പുഴ റേഞ്ചോഫിസര്‍ എസ് രാജന്‍, എസ്എഫ്ഒ എം പുഷ്പകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ സുനില്‍ കുമാര്‍, അന്‍വര്‍ സാദിഖ് എന്നിവരടങ്ങുന്ന സംഘം ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു.

RELATED STORIES

Share it
Top