കുട്ടികള്‍ ആരോഗ്യവാന്‍മാര്‍; ദൃശ്യങ്ങള്‍ പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ വെള്ളം നിറഞ്ഞ ഗുഹയുടെ ഇരുട്ടറയില്‍ നിന്നു രണ്ടാഴ്ചയ്ക്കു ശേഷം അതിസാഹസികമായി രക്ഷപ്പെടുത്തിയ ശേഷം ചിയാങ് റായ് ആശുപത്രിയല്‍ കഴിയുന്ന കുട്ടികളുടെ ആദ്യ ദൃശ്യങ്ങളും ഫോട്ടോകളും അധികൃതര്‍ പുറത്തു വിട്ടു.  മാസ്‌ക് ഘരിച്ച കുട്ടികള്‍  ആശുപത്രിയില്‍ കഴിയുന്ന ചിത്രമാണ് പുറത്തു വിട്ടത്.  കുട്ടികള്‍ ആരോഗ്യത്തോടെയിരിക്കുന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഭാരം കുറഞ്ഞു
ഫുട്‌േബാള്‍ ടീം അംഗങ്ങളുടെയും കോച്ചിന്റെയും ശാരീരിക, മാനസിക ആരോഗ്യം തൃപ്തികരമാണെന്നും എന്നാല്‍, ഭാരം രണ്ടു കിലോ കുറഞ്ഞിട്ടുണ്ടെന്നും തായ് ആരോഗ്യവകുപ്പ്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യവകുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് യാതൊരുവിധ സമ്മര്‍ദങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നുപേര്‍ക്ക്  ശ്വാസ കോശത്തിന് ചെറിയതോതിലുള്ള  അണുബാധയേറ്റിട്ടുണ്ട്. ഒരാഴ്ചയോളം കുട്ടികളെ ആശുപത്രിയില്‍ നിരീക്ഷിക്കും. പിന്നീട് ഒരാഴ്ച വീട്ടിലും നി—രീക്ഷണത്തിലായിരിക്കും. ആദ്യ ദിവസം പുറത്തെത്തിയ സംഘം സാധാരണ ഭക്ഷണം കഴിച്ചുതുടങ്ങിയതായും അദ്ദേഹം അറിയിച്ചു. അവരെ കാണാന്‍ രക്ഷിതാക്കളെ അനുവദിച്ചിട്ടുണ്ട്.
'താന്‍ ഇപ്പോള്‍ ഏറെ സന്തോഷവാനാണ്. തനിക്ക് മകനെ ഒന്ന് ആലിംഗനം ചെയ്യണം. അവനോട് വിശേഷങ്ങള്‍ തിരക്കണം.'’ തിങ്കളാഴ്ച പുറത്തെത്തിച്ച 14കാരനായ നോങ് ബെവിന്റെ പിതാവ് അദിസാക് വോങ്‌സുക്ചാന്‍ പറഞ്ഞു.

RELATED STORIES

Share it
Top