കുട്ടികളെ സംരക്ഷിക്കുന്ന ഹെല്‍പ്‌ലൈന്‍ നമ്പര്‍ അശ്ലീല സൈറ്റുകളില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന സംഭവങ്ങള്‍ അറിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ അശ്ലീല സൈറ്റുകളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലൈംഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം വിളികള്‍ നമ്പറിലേക്ക് വന്നിരുന്നതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിലെ (എന്‍സിപിസിആര്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. താല്‍ക്കാലിക നമ്പര്‍ തുടങ്ങിയെന്നും പഴയ നമ്പര്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്‌സോ) പ്രകാരം സ്ഥാപിച്ചിരുന്ന ഹെല്‍പ്‌ലൈന്‍ നമ്പര്‍ സപ്തംബര്‍ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പരിഹാരത്തിനായി ടെലികോം സേവനദാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്‍സിപിസിആര്‍ അംഗം യശ്‌വന്ത് ജെയിന്‍ പറഞ്ഞു.

RELATED STORIES

Share it
Top