കുട്ടികളെ വേര്‍പെടുത്തിയത് മാനവരാശിക്കെതിരായ കുറ്റകൃത്യം: കമലാ ഹാരിസ്‌

വാഷിങ്ടണ്‍: അഭയാര്‍ഥിക്കുട്ടികളെ കുടുംബങ്ങളില്‍ നിന്നു വേര്‍പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സെനറ്റര്‍ കമലാ ഹാരിസ്. കാലഫോര്‍ണിയയിലെ തടങ്കല്‍കേന്ദ്രങ്ങളില്‍ കുട്ടികളില്‍ നിന്നു വേര്‍പെടുത്തിയ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. മാതാപിതാക്കള്‍ക്കു അവരുടെ കുട്ടികള്‍ എവിടെയാണെന്നു പോലും അറിയാത്ത അവസ്ഥയാണ്.  ഭരണകൂടത്തിന്റെത് ക്രൂരമായ നടപടിയാണെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കുട്ടികളെ ഉടന്‍ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top