കുട്ടികളെ വിനോദങ്ങളില്‍നിന്ന് അകറ്റുന്നത് ആപല്‍ക്കരമെന്ന് ഉമ്മന്‍ചാണ്ടികോട്ടയം: കുട്ടികളെ വിനോദങ്ങളില്‍നിന്ന് അകറ്റുന്നത് ആപല്‍ക്കരമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവനവനിലേക്ക് ഒതുങ്ങുന്ന ആധുനികവിനോദങ്ങളില്‍ മാത്രം പങ്കാളിയാവരുത്. കൂട്ടായ മല്‍സരങ്ങളിലും പങ്കെടുക്കണം. കുട്ടികളുടെ പഠനസമ്മര്‍ദം ഒഴിവാക്കാന്‍ പഠ്യേതരവിഷയങ്ങളില്‍കൂടി പങ്കാളികളാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. അവധിക്കാലം കുട്ടികളുടെ ആഘോഷസമയമാണ്. അവധിക്കാലം ഒട്ടേറെ അനുഭവങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ ലഭിക്കുന്നു. അക്കാലത്ത് ലഭിക്കുന്ന ഊര്‍ജമാണ് പഠനകാലത്ത് മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രിയദര്‍ശിനി ബാലവേദിയും രാജീവ് ഗാന്ധി സ്വാശ്രയസംഘവും സംയുക്തമായി കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച വേനല്‍ക്കാല സര്‍ഗോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. ചെയര്‍മാന്‍ എന്‍ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസപ്രവര്‍ത്തക കൃപ എല്‍സ ബാബു ക്ലാസുകള്‍ നയിച്ചു. ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു, ആര്‍ ഇന്ദുകല, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സിന്ധു സാബു, അനില്‍കുമാര്‍ വെന്നിമല, സോനാ സ്റ്റീഫന്‍, ജ്യോതി എസ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍പാട്ടുകള്‍ അനീഷ് പന്താകന്‍ പഠിപ്പിച്ചു. വേനല്‍ക്കാല വിനോദകളികളെക്കുറിച്ച് ദയാലു വട്ടമല പരിശീലനം നല്‍കി.

RELATED STORIES

Share it
Top