കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം: മേനകാ ഗാന്ധി

ന്യൂഡല്‍ഹി: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് അവര്‍ നിര്‍ദേശം നല്‍കി. നിലവിലെ പോക്‌സോ നിയമപ്രകാരം ലൈംഗിക പീഡനക്കേസുകളില്‍ ജീവപര്യന്തം കഠിനതടവാണ് ശിക്ഷ.
എന്നാല്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് മേനകാഗാന്ധി ആവശ്യപ്പെട്ടതായി മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top