കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ പ്രചാരണം: ആധി ഒഴിയാതെ മാതാപിതാക്കള്‍

പി  കെ  സി  മുഹമ്മദ്

താമരശ്ശേരി: കുട്ടികളെ തട്ടികൊണ്ടുപോവല്‍ പ്രചരണം വ്യാപകമായതോടെ ആധി ഒഴിയാതെ മാതാപിതാക്കള്‍.പ്രചരണം വ്യാപകമായതോടെ കുട്ടികളെ സ്‌കൂളില്‍ വിടാനോ പുറത്തിറങ്ങാനോ പല രക്ഷിതാക്കളും വിസമ്മതിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇതുമൂലം പലരും തങ്ങളുടെ മക്കളെ വളരെ ത്യാഗം സഹിച്ചാണ് സ്‌കൂളില്‍ എത്തിക്കുന്നത്. സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍മാരെ മക്കളുടെ ഒരോ ചലനങ്ങളും ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശംവരെ പല രക്ഷിതാക്കളും നല്‍കുന്നതായി പൂനൂരിലെ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ രാമന്‍ പറയുന്നു. ഇതിനു പുറമെ കുട്ടികള്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്നു തട്ടിക്കൊണ്ടുപോവുന്നതായും കറുത്ത സ്റ്റിക്കര്‍ ജനലില്‍ ഒട്ടിച്ചതായും പറഞ്ഞു പേടിച്ചു നിലവിളിച്ച സംഭവങ്ങളും ഏറെയാണ്. നാട്ടിന്‍ പുറങ്ങളില്‍ എത്തിരപ്പെടുന്ന അപരിചിതരെ സംശയത്തോടെയാണ് പലരും വീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച കുടുംബം വഴി ചോദിച്ച വിദ്യാര്‍ഥികള്‍ ബഹളം വെച്ചത് കുടുംബത്തിനു പൊല്ലാപ്പായിരുന്നു. നാട്ടുകാരും ഇത്തരത്തില്‍ തന്നെ പെരുമാറിയത് കുടംബത്തെ ഏറെ കഷ്ടപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന കഥകള്‍ക്ക് വീട്ടമ്മമാരും കുട്ടികളുമാണ് ഇരയാവുന്നത്. പലരും ഏറെ ഭയപ്പാടിലാണ് കഴിയുന്നത്. പോലീസിന്റെതെന്ന പേരില്‍ പോലും കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും ഏറെ ഭീതി പരുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പ് മെസ്സേജ് വിട്ടിരുന്നു. എന്നാല്‍ ഇത് പോലീസിന്റെതല്ലെന്ന് ഉറപ്പായെങ്കിലും മെസ്സേജ് ഇപ്പോവും വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കക്കോടിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ മാതാവില്‍ നിന്നും പിടിച്ചുപറച്ച സംഭവം കുട്ടിയെ തട്ടിയെടുക്കുന്നതിനല്ലെന്നും സ്വര്‍ണമാല കൈക്കലാക്കാനുള്ള തട്ടിപ്പു സംഘങ്ങളുടെ തന്ത്രമാണെന്നും പോലീസും നാട്ടുകാരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രചരണങ്ങലുടെ നിജ സ്ഥിതി അന്വേശിച്ചെത്തുന്നതോടെ അവക്ക വ്യക്തമായ ഒരു മറുപടി പോലും ആരില്‍ നിന്നും ലഭിക്കുന്നില്ലെന്ന സത്യം ജനങ്ങള്‍ ശ്രദ്ദിക്കാതെ പോവുന്നു. കേള്‍ക്കുന്നത് അന്വേഷിക്കാതെ പ്രചരിപ്പിക്കുന്നതാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് നടക്കുന്ന വന്‍ കോലാഹലങ്ങള്‍ക്ക് കാരണമെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top