കുട്ടികളെ തട്ടികൊണ്ടുപോവല്‍;പോലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തണം

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടു പോവുന്നുവെന്ന വ്യാപക പരാതിയുടേയും പ്രചാരണങ്ങളുടേയും പശ്ചാതലത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.കുട്ടികളിലും രക്ഷിതാക്കളിലും ഒരു പൊലെ ഭയം പിടിപ്പെട്ടിരിക്കുകയാണ്.പരീക്ഷ വേളയില്‍ തന്നെ ഇത്തരം സംഭവങ്ങളും വാര്‍ത്തകളും വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ നടന്ന അന്വേഷണ പുരോഗതി പോലീസ് വെളിവാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കണം. സ്‌കൂള്‍ അധികൃതരും, റസിഡന്‍സ് അസോസിയേഷനുകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുസ്തഫ കൊമ്മേരി അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top