കുട്ടികളുടെ നീന്തല്‍ പരിശീലനം തടസ്സപ്പെടുത്താന്‍ ശ്രമം

ഇരിട്ടി: ഇരിട്ടി അഗ്‌നിരക്ഷാനിലയം ബാവലിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നടത്തുന്ന സൗജന്യ നീന്തല്‍ പരിശീലനം തടസ്സപ്പെടുത്താന്‍ സാമൂഹിക വിരുദ്ധരുട ശ്രമം.
കുട്ടികളുടെ സുരക്ഷയ്ക്കായി പുഴയില്‍ കെട്ടിയ വടങ്ങളും മുളകളും ഇരുമ്പുകമ്പികളും രാത്രിയില്‍ നശിപ്പിച്ചു. രണ്ടാഴ്ചയോളമായി ബാവലിപ്പുഴയുടെ ഭാഗമായ ജബ്ബാര്‍കടവില്‍ പാലത്തിനു സമീപം കുട്ടികള്‍ക്ക് അഗ്നിശമന സേന നീന്തല്‍ പരിശീലനം നല്‍കിവരുന്നുണ്ട്. മേഖലയിലെ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശീലനം. നൂറോളം കുട്ടികള്‍ അപേക്ഷിച്ചതില്‍ ആദ്യബാച്ചില്‍ 30 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വൈകീട്ട് പരിശീലനത്തിനായി കുട്ടികളുമായി എത്തിയ
അഗ്‌നിശമന ജീവനക്കാരാണ് സുരക്ഷാവലയം അഴിച്ചുകൊണ്ടുപോയതായി കണ്ടത്്. ഇരിട്ടി പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top