കുട്ടികളുടെ കൊഴിഞ്ഞുപോക്ക്; ജാഗ്രത പാലിക്കണം

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അധികൃതര്‍ ജാഗ്രത പാലിക്കുകയും തക്കതായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. രക്ഷാകര്‍ത്താവിനെതിരേ പോലിസ് തെറ്റായ കേസെടുത്തതിനെ തുടര്‍ന്ന് രണ്ടുമാസത്തോളം കുട്ടി സ്‌കൂളില്‍ പോയില്ലെന്ന പരാതിയിന്‍മേലാണ് കമ്മീഷന്‍ നിര്‍ദേശം. ഈ കാലയളവില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നതായി കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ കുട്ടി വ്യക്തമാക്കി. 22ാം തിയ്യതി കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് കുട്ടിയുടെയും ബന്ധപ്പെട്ട സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയായശേഷം ഇക്കാര്യത്തില്‍ അധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്.

RELATED STORIES

Share it
Top