കുട്ടവഞ്ചികളുമായി മീന്‍പിടിക്കാനെത്തിയ നാടോടികളെ തടഞ്ഞു

പുനലൂര്‍: കല്ലടയാറ്റില്‍ നിന്നും മീന്‍പിടിക്കാന്‍ കുട്ടവഞ്ചികളുമായി മൈസൂരുവില്‍ നിന്നെത്തിയ നാടോടി സംഘത്തെ പുനലൂരില്‍ തടഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകനായ എ കെ നസീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റില്‍ രാസവസ്തുക്കള്‍ കലര്‍ത്തി വെള്ളം മലിനമാക്കി മീന്‍പിടിക്കുന്നെന്നാരോപിച്ചായിരുന്നു സംഘത്തെ തടഞ്ഞത്.ഫെബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ വര്‍ഷങ്ങളായി പുനലൂരില്‍ എത്തുന്ന സംഘമാണിത്. വലിയ കുട്ടവഞ്ചികളിലാണ് മീന്‍പിടുത്തം. കഴിഞ്ഞദിവസം മുക്കടവിനടുത്ത് ശാസ്താംകോണത്തെ കടവിന് സമീപം തമ്പടിച്ച് മീന്‍പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ തടഞ്ഞത്.

RELATED STORIES

Share it
Top