കുട്ടനാട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങി

തിരുവനന്തപുരം: പ്രളയദുരിത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏറ്റവുമധികം റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ റേഷന്‍ വിതരണം സുഗമമായി നടത്താന്‍ ഒഴുകിസഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. രൂക്ഷമായ പ്രളയദുരിതമുണ്ടായപ്പോഴും ഭക്ഷ്യവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍കൊണ്ട് സംസ്ഥാനത്തെ 88 ശതമാനം ഉപഭോക്താക്കള്‍ക്കും ആഗസ്തിലെ റേഷന്‍ വിതരണം നടത്താന്‍ സാധിച്ചെന്നും പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുന്‍ഗണന-മുന്‍ഗണനേതര പരിഗണന കൂടാതെ അഞ്ചുകിലോ വീതം സൗജന്യ റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.കുട്ടനാട്ടില്‍ ഒഴികെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ എല്ലായിടത്തും റേഷന്‍ വിതരണം കാര്യക്ഷമമായി നടന്നു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം റേഷന്‍ കാര്‍ഡ് നല്‍കാനും റേഷന്‍ കടയില്‍ വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കാനും സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top